Pages

Tuesday, 26 February 2013

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്

കാറ്റേ കാറ്റേ നീ പൂക്കാമരത്തില് 
പാട്ടും മൂളി വന്നോ...(2)
ഞാലിപൂങ്കതളി വാഴപ്പൂക്കളിലാകെ 
തേന്‍ നിറഞ്ഞോ..
ആകെ തേന്‍ നിറഞ്ഞോ...
ആറ്റ് നോറ്റു ഈ കാണാമരത്തിനു..
പൂവും കായും വന്നോ...
നീലത്തീവെയിലിന്‍ ചൂടില്‍ തണു തണെ 
തൂവല്‍ വീശി നിന്നോ (2)

ഇന്നലെയെങ്ങോ പോയ്മറഞ്ഞു 
ഇന്നൊരു സ്വപ്നം കൂടെവന്നു..
വെന്തു കരിഞ്ഞൊരു ചില്ലകളില്‍ 
ചെന്തളിരിന്‍ തല പൊന്തിവന്നു 
കുഞ്ഞിളം കൈ വീശി വീശി
ഓടി വായോ പൊന്നുഷസെ...
കിന്നരിക്കാന്‍ ഓമനിക്കാന്‍ 
മുത്തണിപൂം തൊട്ടിലാട്ടി..
കാതില്‍ തേന്മൊഴി ചൊല്ലാമോ 
കാറ്റേ കാറ്റേ.....
                               (കാറ്റേ കാറ്റേ - തേന്‍ നിറഞ്ഞോ)
വിണ്ണിലെ മാരി കാറൊഴിഞ്ഞു..
വെള്ളി നിലാവിന്‍ തെരു വന്നു 
പുത്തരി പാടം പൂത്തുലഞ്ഞു..
വ്യാകുലറാവിന്‍ തോളൊടിഞ്ഞു
ഇത്തിരി പൂം മൊട്ടു പോലെ 
കാത്തിരിപ്പൂ കണ്‍ വിരിയാന്‍ 
തത്തിവരൂ കൊഞ്ചി വരൂ 
തത്തകളെ അഞ്ചിതമയ്...
നേരം നല്ലതു നെരാമോ 
               (കാറ്റേ കാറ്റേ...തൂവല്‍ വീശി നിന്നോ )

Saturday, 9 February 2013

അഴലിന്‍റെ ആഴങ്ങളില്‍

അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞു പോയ്‌...
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്..(2)
ഇരുള്‍ ജീവനേ പൊതിഞ്ഞു 
ചിതല്‍ പ്രാണനില്‍ മേഞ്ഞു...
കിതയ്ക്കുന്നു നീ ശ്വാസമേ...
                              (അഴലിന്‍റെ ...... മാത്രമായ് )
പിന്നോട്ടു നോക്കാതെ പോകുന്നു നീ..
മറയുന്നു ജീവന്‍റെ പിറയായ നീ...
അന്നെന്‍റെ ഉള്‍ചുണ്ടില്‍ തേന്‍ തുള്ളി നീ..
ഇനിയെന്‍റെ  ഉള്‍ പൂവില്‍ മിഴിനീരു നീ 
എന്തിനു വിതുമ്പലായ് ചേരുന്നു നീ..
പോകൂ വിഷാദ രാവേ എന്‍ നിദ്രയില്‍ 
പുണരാതെ നീ 
                            (അഴലിന്‍റെ ...... മാത്രമായ് )
പണ്ടെന്‍റെ ഈണം നീ മൗനങ്ങളില്‍....
പതറുന്ന രാഗം നീ എരിവേനലില്‍..
അത്തറായ് നീ പെയ്യും നാള്‍ ദൂരയായ് 
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍..
പൊന്‍ കൊലുസു കൊഞ്ചുമാ നിമിഷങ്ങളെന്‍ 
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ..
നീ എങ്ങോ പോയ്‌....
                            (അഴലിന്‍റെ ...... ശ്വാസ്വമായ് )
                            (അഴലിന്‍റെ ...... മാത്രമായ് )

Saturday, 2 February 2013

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍...
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ...
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി...
നീറാതെ നീറുന്നോരോര്‍മ്മതന്‍ നെയ്ത്തിരി 
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി 
നിന്നെ കാത്തീതീരത്തെന്‍റെ മോഹം വേരോടി...
                                     (ആറ്റുമണല്‍.... ...//--.....,,,,,,,,, പോയില്ലേ...)
മണ്‍ വഴിയില്‍ പിന്‍ വഴിയില്‍ കാലചക്രമോടവേ...
കുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്‌...
കാണേ നൂല്‍പ്പുഴ എങ്ങോ മാഞ്ഞു...
നെരൊഴിഞ്ഞ വെണ്‍ മണലിന്‍ തോണി പോലെയായി ഞാന്‍ 
                                  (ആറ്റുമണല്‍.... ...//--.....,,,,,,,,, പോയില്ലേ...)
കാല്‍ തളകള്‍ കൈവളകള്‍ മാറ്റി നീ എത്രയോ....
അന്നുതന്ന പോന്നിലഞ്ഞി മാല നീ ഓര്‍ക്കുമോ...
വേലയും പൂരവും എന്നോ തീര്‍ന്നു...
ആളൊഴിഞ്ഞ കോവിലിലെ കല്‍വിളക്കായ് നിന്നു ഞാന്‍ 
                               (ആറ്റുമണല്‍.... ...//--.....,,,,,,,,, പോയില്ലേ...)(3)