Pages

Monday, 14 January 2013

സുഖമാണീ നിലാവ്


സുഖമാണീ നിലാവ് 
എന്തു സുഖമാണീ കാറ്റ് (2)
അരികില്‍ നീ വരുമ്പോള്‍ 
എന്ത് സുഖമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം 
കുളിരലയില്‍ നനഞ്ഞലിയാം 
അഴകേ......ആ അ ആ 
                ( സുഖമാണീ...... സന്ധ്യ )
ഇടവഴിയില്‍ നാമാധ്യം കണ്ടപ്പോള്‍ 
കുസൃതിയുമായ് മറഞ്ഞവനേ 
ചിരിച്ചുടഞ്ഞു നിന്‍ കരിവളകള്‍ 
വെറുതെ നീ പിണങ്ങിനിന്നു..
ആ നിമിഷം...പ്രിയ നിമിഷം...
അഴകേ.... ആ അ ആ...
                ( സുഖമാണീ...... സന്ധ്യ )
ഓര്‍മയിലെ പൂ കണിക്കൊതുമ്പ്  
പൊന്‍ തുഴയാല്‍ തുഴഞ്ഞവളേ...
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം 
പകുത്തെടുക്കാന്‍ അണഞ്ഞവനേ...
എനിക്കുവേണം ഈ കനി മനസ്സ് 
അഴകേ..... ആ അ ആ 
                ( സുഖമാണീ...... സന്ധ്യ )
പൂഞ്ചിറകില്‍ പറന്നുയരാം 
കുളിരലയില്‍ നനഞ്ഞലിയാം 
അഴകേ......ആ അ ആ 
                ( സുഖമാണീ...... സന്ധ്യ )

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ 
എന്തിനു നീ എന്നെ വിട്ടകന്നു....
എവിടെയോ പോയ്‌ മറഞ്ഞു....

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എന്തിനു നീ എന്നെ വിട്ടയച്ചു....
അകലാന്‍ അനുവദിച്ചു...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍............

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ 
എല്ലാം സഹിച്ചു നീ എന്തേ ദൂരെ... മാറിയകന്നു നിന്നു....
മൗനമായ് മാറിയകന്നുനിന്നു....

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം അറിഞ്ഞ   നീ എന്തേ എന്നേ... മാടിവിളിച്ചില്ല 
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ല...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍....

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ 
അകലാതിരുന്നേനെ... 
ഒരു നാളും അകലാതിരുന്നേനെ 
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനേ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനെ.....
ആ ഹൃദയത്തിന്‍ സ്പന്ദനമായ് മാറിയേനെ..

ഞാനരുതെയെന്നു പറഞ്ഞില്ലയെങ്കിലും..
എന്തേ അരികില്‍ നീ വന്നില്ല...
മടിയില്‍ തല ചായ്ച്ചുറങ്ങീല്ല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല..
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ് മാറിയില്ല..
നീ ഒരിക്കലും സ്പന്ദനമായ് മാറിയില്ല...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍....

സ്വന്തം സ്വപ്നമായ് മാറും വിധിയുടെ..
കളിയരങ്ങല്ലേ ജീവിതം...
അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി..
അറിയാതെ ഞാനിന്നോര്‍ത്തുപോയി..
നിനക്കായ്‌ തോഴാ പുനര്‍ജനിക്കം..
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം...

സ്വന്തം സ്വപ്നമായ് മാറും വിധിയുടെ..
കളിയരങ്ങല്ലേ ജീവിതം...
അന്നു ഞാന്‍ പാടിയ പാട്ടിന്‍റെ പല്ലവി..
അറിയാതെ ഞാനിന്നോര്‍ത്തുപോയി..
നിനക്കായ്‌ തോഴീ  പുനര്‍ജനിക്കം..
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍....

Sunday, 13 January 2013

കാണുമ്പോള്‍ പറയാമോ

കാണുമ്പോള്‍  പറയാമോ കരളിലെ അനുരാഗം നീ...
ഒരു കുറി എന്‍ കാറ്റേ..(2)
 പ്രിയ മാനസം ചൊല്ലും.. മൊഴി കാതില്‍ നീ ചൊല്ലും..
എന്‍റെ തരിവളകള്‍...... പൊട്ടിച്ചിരിയുണര്‍ത്തും 
പുഴ കണ്ണാടി നോക്കും കാറ്റേ...
ഒ ഒ  ഓ ..... ഒ ഒ ഒ ഓ... അ അ അ ആ......
                                         (കാണുമ്പോള്‍ ......കാറ്റേ )
തുമ്പി പെണ്ണിന്‍ ഓ... മോഹാവേശം..
കളിയാടി നില്‍ക്കുമ്പോള്‍...
കണ്ടാലൊന്നും ഓ മിണ്ടാതോടും....
കിളി പാട്ടു മൂളുമ്പോള്‍......
ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാന്‍ 
കൊതിയോടെ കാക്കും നേരം നാണം 
ചങ്ങാതിയായി കാറ്റേ...
                                         (കാണുമ്പോള്‍ ......കാറ്റേ )
ഒ ഒ  ഓ ..... ഒ ഒ ഒ ഓ... അ അ അ ആ......

Saturday, 12 January 2013

ഒരു രാത്രി കൂടി വിടവാങ്ങവേ


ഒരു രാത്രി കൂടി വിടവാങ്ങവേ...
ഒരു പാട്ടുമൂളി വെയില്‍ വീഴവെ...
പതിയെ പറന്നെന്‍ അരികില്‍ വരും..
അഴകിന്‍റെ തൂവലാണു നീ... (2)

പലനാളലഞ്ഞ മരുയാത്രയില്‍........
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ..
മിഴികള്‍ക്കു മുന്‍പിലിതളാര്‍ന്നു നീ 
പിരിയാനൊരുങ്ങി നില്‍ക്കയോ...(2)
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍...
തനിയെ കിടന്നു മിഴിവാര്‍ക്കവേ...
ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു 
നെറുകില്‍ തലോടി മാഞ്ഞുവോ..(2)
                          (ഒരു രാത്രി.... വീഴവെ )
മലര്‍ മഞ്ഞുവീണ വന വീഥിയില്‍ 
ഇടയന്‍റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്കിനാവിലുരുകുന്നൊരെന്‍ 
മനസിന്‍റെ പാട്ടു കേട്ടുവോ....(2)
നിഴല്‍ വീഴുമെന്‍റെ ഇടനാഴിയില്‍ 
കനിവോടെ പൂത്ത മണിദീപമെ...
ഒരു കുഞ്ഞു കാറ്റിലണയാതെനിന്‍..
തിരി നാളമെന്നും കാത്തിടാന്‍ (2)
                          (ഒരു രാത്രി... ......)

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍..

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍..
അന്നാധ്യം കണ്ടതോര്‍മയില്ലേ...(2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്..
എന്‍ മുന്നില്‍ മിന്നിവന്നൊരഴകെ..
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍വീണയാണെന്‍റെ മാനസം..
അന്നെന്നില്‍ പൂവണിഞ്ഞ മൃദുസല്ലാപമല്ലോ നിന്‍ സ്വരം...
എന്നിട്ടും നീ എന്നോടിന്നു  മിണ്ടാത്തതെന്താണ്..
                                                      ( പൊന്നാമ്പല്‍ ........ കവിതേ )
നിന്നെ എതിരേല്‍ക്കുമല്ലോ പൗര്‍ണമി പെണ്‍കൊടി...
പാടി വരവേല്‍ക്കുമല്ലോ പാതിരാപുള്ളുകള്‍...
നിന്‍റെ അനുവാദമറിയാന്‍ എന്‍മനം കാതോര്‍ത്തിരിപൂ..
എന്നുവരുമെന്നുവരുമെന്നെന്നും കൊതിയാര്‍ന്നു നില്‍പ്പൂ..
വരില്ലേ നീ വരില്ലേ കാവ്യപൂജാബിംബമേ...
നിലാവായ് നീല രാവില്‍ നില്‍പ്പൂ മൂകം ഞാന്‍....
                                                     ( പൊന്നാമ്പല്‍ ........ കവിതേ )
മൂടുപടമെന്തിനാവോ മൂകാനുരാഗമെ.....
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ...
എന്‍റെ പദ യാത്രയില്‍ ഞാന്‍ തേടിനിന്‍ രാജങ്കണങ്ങള്‍....
എന്‍റെ പ്രിയ ഗാനധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു..
വരില്ലേ നീ വരില്ലേ ചൈത്രവീണാ വാഹിനി...
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ...
                                                     ( പൊന്നാമ്പല്‍ ........ മിണ്ടാത്തതെന്താണ്)
                                                     ( പൊന്നാമ്പല്‍ ........ കവിതേ )

പറയാതെ അറിയാതെ നീ പോയതല്ലേ


പറയാതെ അറിയാതെ നീ പോയതല്ലേ..
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ...
ഒരുനോക്കു കാണാതെ നീ പോയതല്ലേ..
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ...
സഖിയേ നീ കാണുന്നുവോ...
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ..
അന്നു നാം തങ്ങളില്‍ പിരിയും രാവ്..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ 
അന്നു  നാം തങ്ങളില്‍ പിരിയും രാവ്...

പറയാതെ അറിയാതെ നീ പോയതല്ലേ..
മറുവാക്ക് മിണ്ടാഞ്ഞതല്ലേ..
ഒരുനോക്കു കാണാതെ നീ പോയതല്ലേ..
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ...
പ്രിയനേ നീ അറിയുന്നുവോ...
എന്‍ വിരഹം വഴിയും രാവുകള്‍..

മെല്ലെ സ്വപ്നം പൂവണിഞ്ഞു..
മായാ വര്‍ണങ്ങള്‍ ചൂടി നാം..
ആ വര്‍ണമാകവേ വാര്‍മഴവില്ലുപോല്‍ 
മായുന്നുവോമല്‍ സഖീ...
ഇന്നുമോര്‍ക്കുന്നുവോ എന്നുമോര്‍ക്കുന്നുവോ 
അന്നു നാം തങ്ങളില്‍ പിരിയും രാവ് ( 2 )

കാറും കോളും മായുമെങ്ങൊ...
കാണാ തീരങ്ങള്‍ കാണുമോ..
വേനല്‍ പൂവേ നിന്‍റെ നെഞ്ചില്‍..
വേളി പൂക്കാലം പാടുമോ...
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്..
എന്‍ ജീവനേ ചൊല്ലു നീ 
ഇന്നുമോര്‍ക്കുന്നുവോ എന്നുമോര്‍ക്കുന്നുവോ 
അന്നു നാം തങ്ങളില്‍ പിരിയും രാവ് ( 2 )
                          (പറയാതെ....നൊമ്പരം )
                          ( ഇന്നുമോര്‍ക്കുന്നുവോ...)

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍........
കാറ്റാലെ നിന്‍ ഈറന്‍ മുടി....
ചേരുന്നിതെന്‍ മേലാകവേ......
നീളുന്നൊരീ മണ്‍ പാതയില്‍....
തോളോടു തോള്‍ പോയീലെയോ....
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )
ഇടറാതെ ഞാനാ കയ്യില്‍ കൈ ചേര്‍ക്കവേ....
മയില്‍ പീലി പാളും പോലെ നോക്കുന്നുവോ....
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ 
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ...
ആശിച്ചു ഞാന്‍ തോരാത്തൊരീ....
പൂമാരിയില്‍ മൂടട്ടെ നാം....
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )
കുടതുമ്പിലൂറും  നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവെ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്...
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍....
മഴയെത്തുമാ നാള്‍ വന്നിടാന്‍...
                  ( മഴത്തുള്ളികള്‍ ....... പോയീലെയോ  )
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )

Friday, 11 January 2013

സ്നേഹ തുമ്പീ ഞാനില്ലേ കൂടെ


സ്നേഹ തുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ....
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ...
വാത്സല്യ തേന്‍ചോരും പൂവേ....
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ വന്നു....
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം..... 
                                                                  (സ്നേഹ തുമ്പീ ..)
ഓണപ്പൂവും പൊന്‍ പീലിചിന്തും 
ഓലഞ്ഞാലിപ്പാട്ടുമില്ല....
എന്നോടിഷ്ട്ടം കൂടുമോമല്‍ തുമ്പികള്‍ ദൂരെയായ്....
നക്ഷത്രങ്ങള്‍ താലോലം പാടും 
നിന്നെ കാണാന്‍ താഴെയെത്തും...
നിന്നോടിഷ്ട്ടം കൂടുവാനായ്‌ ഇന്നു ഞാന്‍ കൂടെയില്ലേ..
മുത്തശ്ശിക്കുന്നിലെ... മുല്ലപ്പൂ പന്തലില്‍..........
അറിയാ മറയിലും വസന്തമായ്‌ നീ  പാടൂ പൂത്തുമ്പി.....
                                                                     ( സ്നേഹ തുമ്പീ..... )
ഓരോ പൂവും ഓരോരൊ  രാഗം...
ഓരോ രാവും സാന്ത്വനങ്ങള്‍.....
ഇന്നു ഞാന്‍ കേട്ടുനില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍..
ഓരോ നാളും ഓരോരൊ ജന്മം 
നീയെന്നുള്ളില്‍ ശ്യാമമോഹം...
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍..
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍..
പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായ് ഞാന്‍ പാടം നിന്‍മുമ്പില്‍...
                                                                        ( സ്നേഹ തുമ്പീ....)