പറയാതെ അറിയാതെ നീ പോയതല്ലേ..
ഒരു വാക്ക് മിണ്ടാഞ്ഞതല്ലേ...
ഒരുനോക്കു കാണാതെ നീ പോയതല്ലേ..
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ...
സഖിയേ നീ കാണുന്നുവോ...
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ..
അന്നു നാം തങ്ങളില്‍ പിരിയും രാവ്..
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
പറയാതെ അറിയാതെ നീ പോയതല്ലേ..
മറുവാക്ക് മിണ്ടാഞ്ഞതല്ലേ..
ഒരുനോക്കു കാണാതെ നീ പോയതല്ലേ..
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ...
പ്രിയനേ നീ അറിയുന്നുവോ...
എന്‍ വിരഹം വഴിയും രാവുകള്‍..
മെല്ലെ സ്വപ്നം പൂവണിഞ്ഞു..
മായാ വര്‍ണങ്ങള്‍ ചൂടി നാം..
ആ വര്‍ണമാകവേ വാര്‍മഴവില്ലുപോല്‍
മായുന്നുവോമല്‍ സഖീ...
ഇന്നുമോര്‍ക്കുന്നുവോ എന്നുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് ( 2 )
കാറും കോളും മായുമെങ്ങൊ...
കാണാ തീരങ്ങള്‍ കാണുമോ..
വേനല്‍ പൂവേ നിന്‍റെ നെഞ്ചില്‍..
വേളി പൂക്കാലം പാടുമോ...
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്..
എന്‍ ജീവനേ ചൊല്ലു നീ
ഇന്നുമോര്‍ക്കുന്നുവോ എന്നുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് ( 2 )
(പറയാതെ....നൊമ്പരം )
( ഇന്നുമോര്‍ക്കുന്നുവോ...)
No comments:
Post a Comment