സ്നേഹ തുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമല്‍ തുമ്പീ....
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ...
വാത്സല്യ തേന്‍ചോരും പൂവേ....
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു....
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം.....
(സ്നേഹ തുമ്പീ ..)
ഓണപ്പൂവും പൊന്‍ പീലിചിന്തും
ഓലഞ്ഞാലിപ്പാട്ടുമില്ല....
എന്നോടിഷ്ട്ടം കൂടുമോമല്‍ തുമ്പികള്‍ ദൂരെയായ്....
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെ കാണാന്‍ താഴെയെത്തും...
നിന്നോടിഷ്ട്ടം കൂടുവാനായ് ഇന്നു ഞാന്‍ കൂടെയില്ലേ..
മുത്തശ്ശിക്കുന്നിലെ... മുല്ലപ്പൂ പന്തലില്‍..........
അറിയാ മറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പി.....
( സ്നേഹ തുമ്പീ..... )
ഓരോ പൂവും ഓരോരൊ രാഗം...
ഓരോ രാവും സാന്ത്വനങ്ങള്‍.....
ഇന്നു ഞാന്‍ കേട്ടുനില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍..
ഓരോ നാളും ഓരോരൊ ജന്മം
നീയെന്നുള്ളില്‍ ശ്യാമമോഹം...
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍..
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍..
പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായ് ഞാന്‍ പാടം നിന്‍മുമ്പില്‍...
( സ്നേഹ തുമ്പീ....)
No comments:
Post a Comment