Pages

Saturday, 12 January 2013

ഒരു രാത്രി കൂടി വിടവാങ്ങവേ


ഒരു രാത്രി കൂടി വിടവാങ്ങവേ...
ഒരു പാട്ടുമൂളി വെയില്‍ വീഴവെ...
പതിയെ പറന്നെന്‍ അരികില്‍ വരും..
അഴകിന്‍റെ തൂവലാണു നീ... (2)

പലനാളലഞ്ഞ മരുയാത്രയില്‍........
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ..
മിഴികള്‍ക്കു മുന്‍പിലിതളാര്‍ന്നു നീ 
പിരിയാനൊരുങ്ങി നില്‍ക്കയോ...(2)
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍...
തനിയെ കിടന്നു മിഴിവാര്‍ക്കവേ...
ഒരു നേര്‍ത്ത തെന്നല്‍ അലിവോടെ വന്നു 
നെറുകില്‍ തലോടി മാഞ്ഞുവോ..(2)
                          (ഒരു രാത്രി.... വീഴവെ )
മലര്‍ മഞ്ഞുവീണ വന വീഥിയില്‍ 
ഇടയന്‍റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്കിനാവിലുരുകുന്നൊരെന്‍ 
മനസിന്‍റെ പാട്ടു കേട്ടുവോ....(2)
നിഴല്‍ വീഴുമെന്‍റെ ഇടനാഴിയില്‍ 
കനിവോടെ പൂത്ത മണിദീപമെ...
ഒരു കുഞ്ഞു കാറ്റിലണയാതെനിന്‍..
തിരി നാളമെന്നും കാത്തിടാന്‍ (2)
                          (ഒരു രാത്രി... ......)

1 comment: