Pages

Saturday, 12 January 2013

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍........
കാറ്റാലെ നിന്‍ ഈറന്‍ മുടി....
ചേരുന്നിതെന്‍ മേലാകവേ......
നീളുന്നൊരീ മണ്‍ പാതയില്‍....
തോളോടു തോള്‍ പോയീലെയോ....
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )
ഇടറാതെ ഞാനാ കയ്യില്‍ കൈ ചേര്‍ക്കവേ....
മയില്‍ പീലി പാളും പോലെ നോക്കുന്നുവോ....
തണുക്കാതെ മെല്ലെ ചേര്‍ക്കും നേരത്തു നീ 
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ...
ആശിച്ചു ഞാന്‍ തോരാത്തൊരീ....
പൂമാരിയില്‍ മൂടട്ടെ നാം....
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )
കുടതുമ്പിലൂറും  നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവെ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്...
നീയെത്തുവാന്‍ മോഹിച്ചു ഞാന്‍....
മഴയെത്തുമാ നാള്‍ വന്നിടാന്‍...
                  ( മഴത്തുള്ളികള്‍ ....... പോയീലെയോ  )
                  ( മഴത്തുള്ളികള്‍ ....... നീ വന്ന നാള്‍ )

No comments:

Post a Comment